ആന്ധ്രയില്‍ 657 പേര്‍ക്ക് കൂടി കൊവിഡ് 19 - ആന്ധ്രാപ്രദേശില്‍ 657 പേര്‍ക്ക് കൂടി കൊവിഡ് 19
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15000 കടന്നു.

അമരാവതി: ആന്ധ്രാപ്രദേശില്‍ 657 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15252 ആയി. 24 മണിക്കൂറിനിടെ ആറ് പേര്‍ക്ക് കൂടി കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു. 193 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കുര്‍ണൂലിലും കൃഷ്‌ണ ജില്ലയിലും മൂന്ന് പേര്‍ വീതമാണ് മരിച്ചത്. 24 മണിക്കൂറിനിടെ 342 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 6988 പേരാണ് രോഗവിമുക്തി നേടിയത്. 8071 പേര്‍ ചികില്‍സയില്‍ തുടരുന്നു. ബുധനാഴ്‌ചയോടെ സംസ്ഥാനത്ത് സാമ്പിള്‍ പരിശോധന നടത്തിയവരുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. ആന്ധ്രയിലെ 15252 രോഗികളില്‍ 12813 പേര്‍ ആന്ധ്ര സ്വദേശികളും 2036 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 403 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.