കേരളം

kerala

ETV Bharat / bharat

കൊവിഡ് പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ 6,500ഓളം തടവുകാരെ മോചിപ്പിച്ചു - covid 19 jailers

മോചിപ്പിച്ച തടവുകാരിൽ 3,900 പേർക്ക് പരോൾ അനുവദിച്ചു. 2,600 പേരെ ഇടക്കാല ജാമ്യത്തിൽ കോടതികൾ വിട്ടയച്ചു. എങ്കിലും, 39,000 അന്തേവാസികൾ ജയിലിൽ തന്നെ തുടരുകയാണ്

ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സഞ്ജയ് പാണ്ഡെ  അന്തേവാസികൾ  കൊവിഡ് ജയിൽ  കൊറോണ  ലോക്ക് ഡൗൺ ഇന്ത്യൻ തടവുകാർ  തടവുകാരെ മോചിപ്പിച്ചു  മധ്യപ്രദേശ്  prisoners released from MP jails  madhya pradesh corona  lock down bhopal  covid 19 jailers  prisoners released
തടവുകാരെ മോചിപ്പിച്ചു

By

Published : May 17, 2020, 3:08 PM IST

ഭോപ്പാൽ: കൊവിഡിനെ തുടർന്ന് മധ്യപ്രദേശിലെ ജയിലുകളിൽ നിന്ന് ഇതുവരെ മോചിപ്പിച്ചത് 6,500ഓളം തടവുകാരെയെന്ന് കണക്കുകൾ. ഇതിൽ 3,900 പേർക്ക് പരോൾ അനുവദിച്ചതായും 2,600 പേരെ ഇടക്കാല ജാമ്യത്തിൽ കോടതികൾ വിട്ടയച്ചതായും ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സഞ്ജയ് പാണ്ഡെ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശങ്ങൾ ഞങ്ങൾ പാലിച്ചുകൊണ്ടാണ് തടവുകാർക്ക് താൽക്കാലിക മോചനം അനുവദിച്ചത്.

സംസ്ഥാനത്തുള്ള 131 ജയിലുകളിൽ 75 ശതമാനത്തിലധികവും അന്തേവാസികളാൽ തിങ്ങിനിറഞ്ഞതാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമായി 28,500 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയുണ്ട്. 6,500 തടവുകാരെ വിട്ടയച്ചുവെങ്കിലും ഇപ്പോഴും 39,000 അന്തേവാസികൾ ജയിലിൽ തന്നെ തുടരുകയാണ്. മോചിതരായ തടവുകാർക്ക് ആദ്യം 60 ദിവസത്തെ പരോളും ഇടക്കാല ജാമ്യത്തിലുള്ളവർക്ക് 45 ദിവസം കാലയളവുമാണ് നൽകിയിരുന്നത്. എന്നാൽ, ജയിലുകളിലെ തിരക്കുകൾ കണക്കിലെടുത്ത് പരോൾ 60 ദിവസത്തേക്ക് കൂടി നീട്ടി. കോടതികൾ ഇടക്കാല ജാമ്യക്കാരുടെ അവധിയുടെ കാലാവധി 45 ദിവസത്തേക്കും വർധിപ്പിച്ചു.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ തടവുകാരെ പരോളിൽ വിട്ടയച്ച സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് മധ്യപ്രദേശെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. എന്നാൽ, ഉത്തർപ്രദേശാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. കൊവിഡ് പശ്ചാത്തലത്തിൽ തടവുകാരെ വിട്ടയക്കുന്നത് പരിഗണിക്കാൻ ഉന്നതതല സമിതികൾ രൂപീകരിക്കണമെന്ന് കഴിഞ്ഞ മാർച്ചിലാണ് സുപ്രീം കോടതി രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്. ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് പരോൾ അല്ലെങ്കിൽ ഇടക്കാല ജാമ്യം നൽകി മോചിപ്പിക്കണമെന്നായിരുന്നു നിർദേശം. ജയിലുകളിലെ തിരക്കും വൈറസ് വ്യാപനവും കണക്കിലെടുത്താണ് സുപ്രീം കോടതി ഇത്തരമൊരു തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details