കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീര്‍ സ്വദേശി അലഹബാദ് ജയിലില്‍ മരിച്ചു - പൊതു സുരക്ഷാ നയം(പിഎസ്എ) പ്രകാരം അലഹബാദിൽ തടവിലാക്കപ്പെട്ട ആൾ മരിച്ചു

ഗുലാം മുഹമ്മദ് ഭട്ട് (65) ആണ് മരിച്ചത്. കശ്‌മീരിന് വേണ്ടി കശ്‌മീരിന് പുറത്ത് മരിച്ച ആദ്യ രാഷ്ട്രീയ തടവുകാരനാണ് ഭട്ടെന്ന് ഇല്‍റ്റിജ മുഫ്‌തി ട്വിറ്ററില്‍ കുറിച്ചു

Public Safety Act  Jammu and Kashmir  Jamaat-I-Islamia  പിഎസ്എയിൽ തടവിലാക്കപ്പെട്ട ജമ്മു കശ്മീർ സ്വദേശി അലഹബാദ് ജയിലിൽ മരിച്ചു  പിഎസ്എയിൽ തടവിലാക്കപ്പെട്ടു  ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പ്രതിഷേധിച്ചതിൽ പൊതു സുരക്ഷാ നയ പ്രകാരം അറസ്റ്റ്  പൊതു സുരക്ഷാ നയം(പിഎസ്എ) പ്രകാരം അലഹബാദിൽ തടവിലാക്കപ്പെട്ട ആൾ മരിച്ചു  പൊതു സുരക്ഷാ നയ പ്രകാരം തടവിലാക്കപ്പെട്ട ആൾ മരിച്ചു
പിഎസ്എയിൽ തടവിലാക്കപ്പെട്ട ജമ്മു കശ്മീർ സ്വദേശി അലഹബാദ് ജയിലിൽ മരിച്ചു

By

Published : Dec 22, 2019, 11:03 PM IST

ശ്രീനഗർ: പൊതു സുരക്ഷാ നിയമ പ്രകാരം (പിഎസ്എ) അലഹബാദിൽ തടവിലാക്കപ്പെട്ട ഗുലാം മുഹമ്മദ് ഭട്ട് (65) മരിച്ചു. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. കശ്‌മീരില്‍ നിരോധനമുള്ള ജമാഅത്ത് ഇ-ഇസ്ലാമി പ്രവർത്തകനും വടക്കൻ കശ്‌മീരിലെ ഹന്ദ്വാരക്കടുത്ത് കുലംഗാം നിവാസിയുമാണ് ഇയാള്‍. നൈനി സെൻട്രൽ ജയിലിൽ മരിച്ച ഇയാൾ അസുഖ ബാധിതനായിരുന്നെന്നും മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയെന്നും അധികൃതർ അറിയിച്ചു.

അതേസമയം സംഭവത്തെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽറ്റിജ മുഫ്‌തി അപലപിച്ചു. കശ്‌മീരിന് വേണ്ടി കശ്‌മീരിന് പുറത്ത് മരിച്ച ആദ്യ രാഷ്ട്രീയ തടവുകാരനാണ് ഭട്ടെന്നും ഇതിൽ ആഭ്യന്തര വകുപ്പിന്‍റെ കൈയ്യിൽ ചോര പുരണ്ടിട്ടുണ്ടെന്നും അവർ ട്വിറ്ററിൽ കുറിച്ചു. പി‌എസ്‌എയുടെ കീഴിൽ തടവിലാക്കപ്പെട്ട മുന്നൂറോളം രാഷ്ട്രീയ തടവുകാരെ ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്‌മീര്‍ താഴ്‌വരയിൽ നിന്ന് മാറ്റുകയും ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ ജയിലുകളിൽ പാർപ്പിക്കുകയുമായിരുന്നു. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയേയും പിഎസ്എ ചുമത്തി വീട്ടുതടങ്കലിൽ ആക്കിയിരുന്നു. വിചാരണ കൂടാതെ ആളുകളെ ജയിലിലിടാനുള്ള അനുമതി നൽകുന്നതാണ് പിഎസ്എ അഥവാ പൊതു സുരക്ഷാ നിയമം. ഇവരെ മൂന്ന് മുതല്‍ ആറ് മാസം വരെ ജയിലിലടയ്ക്കാം. 1978 ല്‍ ഷെയ്ഖ് അബ്ദുള്ള സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്.

ABOUT THE AUTHOR

...view details