കേരളം

kerala

ETV Bharat / bharat

രണ്ട് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്‌ത 647 കൊവിഡ് കേസുകള്‍ക്ക് തബ്‌ലീഗ് സമ്മേളനവുമായി ബന്ധമെന്ന് കേന്ദ്രം - കൊവിഡ് 19

ദേശീയ തലസ്ഥാനത്തെ വെസ്റ്റ് നിസാമുദീനിലാണ് തബ്‌ലീഗ് ജമാഅത്ത് സംഘടിപ്പിച്ചത്

647 COVID-19 cases  Tablighi Jamaat congregation  തബ്‌ലീഗ് ജമാഅത്ത്  COVID-19  കൊവിഡ് 19  കേന്ദ്ര ആരോഗ്യ മന്ത്രാലയം
കേന്ദ്ര ആരോഗ്യ മന്ത്രാലയം

By

Published : Apr 3, 2020, 7:19 PM IST

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 14 സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തിയ 647 കൊവിഡ് -19 പോസിറ്റീവ് കേസുകൾ തബ്‌ലീഗ് ജമാഅത്ത് സഭയുമായി ബന്ധപ്പെട്ടവര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12 മരണങ്ങളിൽ ചിലത് തബ്‌ലീഗ് ജമാഅത്ത് സഭയുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. മാര്‍ച്ച് മാസം ആദ്യം ദേശീയ തലസ്ഥാനത്തെ വെസ്റ്റ് നിസാമുദ്ദീനിലാണ് ജമാഅത്ത് സംഘടിപ്പിച്ചത്.

ഇന്ത്യയിൽ ഇതുവരെ 2,301 കൊവിഡ് -19 കേസുകളും 56 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ 336 കൊറോണ വൈറസ് കേസുകളുടെ വർദ്ധനവും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇതുവരെ 157 രോഗികൾ സുഖം പ്രാപിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കൊറോണ വൈറസ് പോസിറ്റീവായ 647 കേസുകൾ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 14 സംസ്ഥാനങ്ങളില്‍ (കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ) നിന്നുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആൻഡമാൻ നിക്കോബാർ,ഡൽഹി, അസം, ഹിമാചൽപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നിന്നാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതെന്ന് അഗർവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details