കേരളം

kerala

ETV Bharat / bharat

അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്കെത്തിക്കാൻ മധ്യപ്രദേശ് സര്‍ക്കാര്‍ 640 ബസ് സര്‍വീസുകള്‍ ആരംഭിച്ചു - മധ്യപ്രദേശ്

മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ മധ്യപ്രദേശ് വഴി ഉത്തർപ്രദേശിലെ ജന്മനാടുകളിലേക്ക് പോകുന്നുണ്ട്. ഇത്തരത്തിലുള്ള പതിനായിരത്തോളം പേരെ മധ്യപ്രദേശിൽ നിന്ന് ഉത്തർപ്രദേശിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ബസ്സുകളിൽ കയറ്റി അയച്ചതായി സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Madhya Pradesh migrant labourer covid lockdown reverse migration Shivraj Singh Chouhan അതിഥി തൊഴിലാളി ഉത്തർപ്രദേശ് മധ്യപ്രദേശ് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ്
അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്കെത്തിക്കാൻ മധ്യപ്രദേശ് സർക്കാർ 640 ബസുകൾ ആരംഭിച്ചു

By

Published : May 14, 2020, 1:42 AM IST

ഭോപാൽ:അതിഥി തൊഴിലാളികളെ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ 640 ബസ് സര്‍വീസുകള്‍ ആരംഭിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ മധ്യപ്രദേശ് വഴി ഉത്തർപ്രദേശിലെ ജന്മനാടുകളിലേക്ക് പോകുന്നുണ്ട്. ഇത്തരത്തിലുള്ള പതിനായിരത്തോളം പേരെ മധ്യപ്രദേശിൽ നിന്ന് ഉത്തർപ്രദേശിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ബസ്സുകളിൽ കയറ്റി അയച്ചതായി സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണം നൽകുന്നതിന് പുറമേ അവരുടെ ആരോഗ്യ പരിശോധനകളും സംസ്ഥാനത്ത് നടത്തുന്നുണ്ട്. പ്രതിദിനം 642 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും അതിഥി തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് സർവീസ് തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നിർദേശപ്രകാരം ചൊവ്വാഴ്ച മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്ക് അധിക ബസുകൾ സർവീസ് ആരംഭിച്ചു. മഹാരാഷ്ട്രയിൽ നിന്ന് വരുന്ന തൊഴിലാളികൾക്ക് സെന്ദ്വ അതിർത്തിയിൽ ഭക്ഷണം ലഭ്യമാക്കി. തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വളരെ ദൂരം നടന്ന് പോകുന്ന സംഭവങ്ങളെക്കുറിച്ച് ഗൗരവമായി മനസ്സിലാക്കിയ മുഖ്യമന്ത്രി അവർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ നിർദേശം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ 2,68,601 സ്വദേശികൾ ഇതുവരെ സംസ്ഥാനത്ത് മടങ്ങിയെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 250 ലൈനുകളുള്ള സംസ്ഥാനതല കൺട്രോൾ റൂമും (0755-2411180) അതിഥി തൊഴിലാളികളെ സഹായിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details