വിജയവാഡ: വിജയവാഡ സർക്കാർ ആശുപത്രിയിൽ നിന്ന് ജൂൺ 24 ന് കാണാതായ 63 കാരനെ ഇതേ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വസന്ത റാവുവാണ് മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആരോഗ്യനില ഗുരുതരമായിരുന്നില്ലെന്നതിനാൽ വസന്ത റാവുവിന്‍റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ കാണാതായ 63 കാരന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി - എല്ലാ വാർഡിലും തിരച്ചിൽ നടത്തി
ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച ഡോക്ടർ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രണ്ട് സ്ത്രീകൾ വസന്ത റാവുവിനെ വീൽചെയറിൽ കയറ്റി കൊണ്ടുപോയതായും പിന്നീട് അദ്ദേഹത്തെ കാണാതാവുകയുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തുകയായിരുന്നു.
ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച ഡോക്ടർ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രോഗിയുടെ വിശദംശങ്ങൾ ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. എന്നാൽ ഇയാളെ കാണാതായതുമുതൽ ആശുപത്രിയുടെ എല്ലാ വാർഡിലും തിരച്ചിൽ നടത്തി. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, രണ്ട് സ്ത്രീകൾ വസന്ത റാവുവിനെ വീൽചെയറിൽ കയറ്റി കൊണ്ടുപോയതായും പിന്നീട് അദ്ദേഹത്തെ കാണാതാവുകയുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. അന്നേ ദിവസം രാത്രി എട്ട് മണി വരെ അദ്ദേഹത്തെ ആശുപത്രി മുഴുവൻ തിരഞ്ഞുവെന്നും ഭാര്യ പറഞ്ഞു. വസന്ത റാവുവിന്റെ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ പി വെങ്കടേശ്വർലു പറഞ്ഞു.