ആന്ധ്രാപ്രദേശിൽ 6,242 പേർക്ക് കൂടി കൊവിഡ് - കൊവിഡ് മരണങ്ങൾ
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,19,256 ആയി ഉയർന്നു.
ആന്ധ്രാപ്രദേശിൽ 6,242 പേർക്ക് കൂടി കൊവിഡ്
അമരാവതി: ആന്ധ്രാപ്രദേശിൽ 6,242 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,19,256 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 40 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 5,981 ആയി. ഇതുവരെ 6,58,875 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ആന്ധ്രാപ്രദേശിൽ 54,400 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.