ഇൻഡോർ: മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച 62 കാരനായ ഡോക്ടർ മരിച്ചു. ജനറൽ ഫിസിഷ്യനായിരുന്ന അദ്ദേഹം കൊവിഡ് രോഗിയെ ചികിത്സിച്ചിട്ടുണ്ടാകാം എന്നാണ് കണ്ടെത്തല്‍. അണുബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. മധ്യപ്രദേശില്‍ ആദ്യമായാണ് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിക്കുന്നത്. ഇതോടെ ഇന്‍ഡോറിലെ മാത്രം മരണ നിരക്ക് 22 ആയി.
മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു - ഇന്‍ഡോര്‍
അദ്ദേഹത്തിലേക്ക് വൈറസ് എത്തിയതിന്‍റെ ഉറവിടം കണ്ടെത്താനായില്ല.

മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
സർക്കാർ എംജിഎം കോളജ് ബുധനാഴ്ച രാത്രി കൊവിഡ് -19 രോഗികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. അതിൽ ഡോക്ടറുടെ പേരും ഉണ്ടായിരുന്നു. വൈറസിന്‍റെ ലക്ഷണങ്ങളൊന്നും അദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹവുമായി ഇടപഴകിയ കൊവിഡ് രോഗിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സംസ്ഥാന ആരോഗ്യവകുപ്പ് നൽകിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 213 പേർക്ക് ഇൻഡോർ ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു.