ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കതിരായി ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ 62 പൊലീസ് ഉദ്യോഗസ്ഥർക്കും 127 മറ്റുള്ളവർക്കും പരിക്കേറ്റതായി ഡൽഹി പൊലീസ് റിപ്പോർട്ട്. ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജാമിയ പ്രതിഷേധം; 62 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട് - ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല
പൊലീസിന്‍റെ റിപ്പോർട്ട് അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പൊതു സ്വത്ത് അപഹരിച്ചതിനും ജനക്കൂട്ടത്തിനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സർവ്വകലാശാല വിദ്യാർഥികളെ നിയന്ത്രിക്കുകയും അക്രമാസക്തമായവരെ പിടികൂടുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും പൊതുമുതൽ സംരക്ഷിക്കുകയും ചെയ്തായി കാണിച്ചാണ് ഡൽഹി പൊലീസ് റിപ്പോർട്ട് നൽകിയത്. പൊലീസിന്‍റെ റിപ്പോർട്ട് അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പൊതു സ്വത്ത് അപഹരിച്ചതിനും ജനക്കൂട്ടത്തിനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പതിനഞ്ച് പേരെയാണ് പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. അറുപത്തിരണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും 36 വിദ്യാർഥികൾ ഉൾപ്പെടെ 127 മറ്റുള്ളവർക്കും പ്രതിഷേധത്തിൽ പരിക്കേറ്റതായാണ് കണക്കുകൾ.