രാജസ്ഥാനിൽ കൊവിഡ് ആറായിരത്തിലേക്ക് - new virus cases
രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 5,906 ആയി വർധിച്ചുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു
രാജസ്ഥാനിൽ കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 5,906 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 2,409 രോഗികളാണ്. ഇതുവരെ, 143 പേർക്ക് വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായി.