പട്‌ന: 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബിഹാറിലെ കൊവിഡ് ബാധിതരുടെ എണ്ണം 2166 ആയി. ബക്‌സറിലാണ് 13 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുകയാണെന്നും ഒരു വയസുള്ള രണ്ട് ആൺകുട്ടികൾക്കും ഏഴ് വയസുള്ള പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ബിഹാറിലെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു
ഡൽഹിയിൽ നിന്ന് തിരികെ എത്തിയ 22കാരനായ അതിഥി തൊഴിലാളിയുടെ മരണം കൊവിഡ് മൂലമാണെന്നും ഇത് സംസ്ഥാനത്തിലെ 11-ാമത്തെ കൊവിഡ് മരണമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ബിഹാറിലെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു
ഡൽഹിയിൽ നിന്ന് തിരികെ എത്തിയ 22കാരനായ അതിഥി തൊഴിലാളിയുടെ മരണം കൊവിഡ് മൂലമാണെന്നും ഇത് സംസ്ഥാനത്തിലെ 11-ാമത്തെ കൊവിഡ് മരണമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സ്പെഷ്യൽ ട്രെയിനിലാണ് ഡൽഹിയിൽ നിന്ന് അതിഥി തൊഴിലാളി തിരികെ എത്തിയത്. നിലവിൽ 1,526 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.