ന്യൂഡൽഹി:ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ആളുകളെ അവരവരുടെ നാടുകളിൽ എത്തിക്കാൻ മെയ് ഒന്ന് മുതൽ 602 ഷ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെക്ക് സർവ്വീസ് നടത്തിയതായി അധികൃതർ. കുടുങ്ങിക്കിടക്കുന്ന ആളുകളെ എത്രയും വേഗം അവരവരുടെ നാട്ടിൽ എത്തിക്കാൻ ദിവസവും 100 ഷ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണി വരെ 575 ട്രെയിനുകളിൽ 463 എണ്ണം ലക്ഷ്യസ്ഥാനത്ത് എത്തി, ബാക്കി 112 ട്രെയിനുകൾ വരും ദിവസങ്ങളിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തും.ഉത്തർപ്രദേശ് (221), ബിഹാർ (117), മധ്യപ്രദേശ് (38), ഒഡീഷ (29), ജാർഖണ്ഡ് (27), രാജസ്ഥാൻ (നാല്), മഹാരാഷ്ട്ര (മൂന്ന്), തെലങ്കാന, വെസ്റ്റ് ബംഗാൾ രണ്ട് വീതം), ആന്ധ്ര, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, കർണാടക, തമിഴ്‌നാട് (ഒന്ന് വീതം) തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ 463 ട്രെയിനുകൾ എത്തിയിട്ടുണ്ട്.