കേരളം

kerala

ETV Bharat / bharat

തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത 600 ഓളം പേരെ ഉത്തർപ്രദേശിൽ സ്‌ക്രീനിങിന് ശേഷം വിട്ടയച്ചു - സമാജ്‌വാദി എം‌എൽ‌എ റാഫിക് അൻസാരി

തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത ബാക്കിയുള്ളവരെ ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വിട്ടയക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹോം അവാനിഷ് അവസ്തി പറഞ്ഞു. യാത്രാ മാനദണ്ഡങ്ങളും മറ്റ് നിർദേശങ്ങളും ലംഘിച്ച് ക്വാറന്‍റൈനിൽ കഴിയുന്ന ആളുകളെ ജാമ്യം ലഭിച്ചതിനുശേഷം മാത്രമേ വിട്ടയക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Tablighi Jamaatis released Jamaat members Quarantine Uttar Pradesh Jamaatis released from quarantine ലക്‌നൗ തബ്‌ലീഗ് ജമാ അത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ഹോം അവാനിഷ് അവസ്തി സമാജ്‌വാദി എം‌എൽ‌എ റാഫിക് അൻസാരി നിസാമുദീൻ
തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത 600 ഓളം പേരെ ഉത്തർപ്രദേശിൽ സ്‌ക്രീനിംഗിന് ശേഷം വിട്ടയച്ചു

By

Published : May 22, 2020, 2:56 PM IST

ലക്‌നൗ:ലക്നൗവിൽ നിന്നുള്ള 157 പേർ ഉൾപ്പെടെ തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത 600 ഓളം പേരെ ഉത്തർപ്രദേശിൽ സ്‌ക്രീനിംഗിന് ശേഷം വിട്ടയച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത ബാക്കിയുള്ളവരെ ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വിട്ടയക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹോം അവാനിഷ് അവസ്തി പറഞ്ഞു. യാത്രാ മാനദണ്ഡങ്ങളും മറ്റ് നിർദേശങ്ങളും ലംഘിച്ച് ക്വാറന്‍റൈനിൽ കഴിയുന്ന ആളുകളെ ജാമ്യം ലഭിച്ചതിനുശേഷം മാത്രമേ വിട്ടയക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മീററ്റിൽ ജമാ അത്തിൽ പങ്കെടുത്ത 296 പേരെ 50 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷം വിട്ടയച്ചു. ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ ജമാ അത്തിൽ പങ്കെടുത്തവരെ അമിതമായി പാർപ്പിച്ചിട്ടുണ്ടെന്ന് സമാജ്‌വാദി എം‌എൽ‌എ റാഫിക് അൻസാരി അവകാശപ്പെട്ടു. മാർച്ചിൽ ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ്‌ലീഗ് ജമാ അത്തിൽ രാജ്യത്തെ വിവിധ ഭാഗത്ത് നിന്നുള്ള 25,000 ത്തിലധികം ആളുകൾ പങ്കെടുത്തു.

ABOUT THE AUTHOR

...view details