മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വ്യാജ ബിഎഡ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച 60 ഓളം സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. മുൻപ് മഥുരയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് മാറ്റം കിട്ടിയ അധ്യാപകരും നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ അടിസ്ഥാന ശിക്ഷാ അധികാരി ചന്ദ്രശേഖർ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ്: യുപിയിൽ 60 സർക്കാർ സ്‌കൂൾ അധ്യാപകരെ സസ്‌പെൻഡ് ചെയ്തു - mathura
തിരിച്ചറിഞ്ഞ വ്യാജ അധ്യാപകരുടെ എണ്ണം 4500!
വ്യാജ സർട്ടിഫിക്കറ്റ് :യു പിയിൽ 60 സർക്കാർ സ്‌കൂൾ അധ്യാപകരെ സസ്‌പെൻഡ് ചെയ്തു
വ്യാജ ബിഎഡ് ബിരുദ സർട്ടിഫിക്കറ്റും മറ്റ് വ്യാജ സർട്ടിഫിക്കറ്റുകളുമുപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച 4,500 ഓളം സർക്കാർ സ്‌കൂൾ അധ്യാപകരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ വേഗത്തിൽ നടപടിയെടുക്കുമെന്നും ശേഖർ പറഞ്ഞു. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയ അധ്യാപകരെ തിരിച്ചറിയുകയാണെന്നും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.