സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറുപേർ മരിച്ചു - 6 Wokers Died during Manual Scavenging
തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്
തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്ആറ് പേർ മരിച്ചു. സ്വകാര്യ അപ്പാർട്മെന്‍റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‍നാട്ടിലെ ഉൾഗ്രാമങ്ങളിൽ ദളിത് സമുദായങ്ങളിൽപ്പെട്ടവരെ കൊണ്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കുന്നത്.പല തവണ ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ആവർത്തിച്ചിട്ടും തടയിടാനായി സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. 1993-ൽ ഈ ജോലി നിയമം മൂലം നിരോധിച്ചിട്ടുണ്ട്.