ബെംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 31ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഗവര്‍ണര്‍ വജുഭായ് വാലക്കും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്‍റെ ഓഫീസും വസതിയും അണുവിമുക്തമാക്കിയിരുന്നു. അതേസമയം അദ്ദേഹത്തോട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ പരിശോധന നടത്തിയപ്പോഴാണ് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഗണ്‍മാനും, ഡ്രൈവറും, വീട്ടുജോലിക്കാരനും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരെ ബെംഗളൂര്‍ ഇന്‍റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററിലെ കൊവിഡ് കെയര്‍ സെന്‍ററിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല.
കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ്
ജൂലായ് 31ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
യെദ്യൂരപ്പയുടെ വസതിയായ ദവളഗിരി അണുവിമുക്തമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വസതിയിലേക്കും പ്രവേശനം വിലക്കിയിട്ടുണ്ട്. യെദ്യൂരപ്പയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ജൂലായ് 31 ന് രാജ്‌ഭവനില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അദ്ദേഹത്തിന്‍റെ പരിശോധനാഫലവും നെഗറ്റീവാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഓഫീസ് അറിയിച്ചു. അതേസമയം ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ഗവര്‍ണര്‍, അദ്ദേഹത്തിന്‍റെ സഹായി, പേഴ്‌സണല്‍ സെക്രട്ടറി തേജസ് ബാട്ടി എന്നിവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.