മുംബൈ: മഹാരാഷ്ട്രയിലെ യവത്‌മലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ച് കൊക്കയിലേക്ക് വീഴുകയായിരുന്നു. 21 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം - മുംബൈ
അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു

മഹാരാഷ്ട്രയില്‍ ബസ് കൊക്കയില്‍ മറിഞ്ഞ് അപകടം; ആറ് മരണം
മഹാരാഷ്ട്രയില്‍ ബസ് കൊക്കയില്‍ മറിഞ്ഞ് അപകടം; ആറ് മരണം
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാംമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കോട്ടേശ്വരയില്‍ മരണാന്തര കര്‍മങ്ങള്‍ക്ക് പോയി തിരിച്ച് വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.