ലഖ്‌നൗ: സ്‌മാർട്ട്‌ഫോണ്‍ ബ്രാൻഡായ 'ഒപ്പോ'യുടെ കമ്പനി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൈനീസ് ബ്രാൻഡായ ഒപ്പോയുടെ ഗ്രേറ്റർ നോയിഡയിലെ കമ്പനി ജീവനക്കാരായ ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫാക്‌ടറിയിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജീവനക്കാരോട് കമ്പനിയിൽ വരരുതെന്നും, വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നും കമ്പനി അറിയിച്ചു. എന്നാൽ 3,000 ലധികം ജീവനക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതായും, കൊവിഡ് നെഗറ്റീവായ ജീവനക്കാര്‍ മാത്രമാണ് കമ്പനിയിൽ തുടരുന്നതെന്നും ഒപ്പോയുടെ ഇന്ത്യൻ വക്താവ് അറിയിച്ചു.
'ഒപ്പോ'യുടെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഗ്രേറ്റർ നോയിഡ
ചൈനീസ് ബ്രാൻഡായ ഒപ്പോയുടെ ഗ്രേറ്റർ നോയിഡയിലെ കമ്പനി ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
!['ഒപ്പോ'യുടെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു 6 OPPO workers test Covid-19 positive OPPO factory shut till further order 'ഒപ്പോ'യുടെ ആറ് കമ്പനി ജീവനക്കാർക്ക് കൊവിഡ് സ്‌മാർട്ട്ഫോൺ ബ്രാൻഡ് 'ഒപ്പോ' ഗ്രേറ്റർ നോയിഡ G Noida factory](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7239855-557-7239855-1589735445733.jpg)
'ഒപ്പോ'യുടെ ആറ് കമ്പനി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം, ഗ്രേറ്റർ നോയിഡയിലെ വ്യവസായ മേഖലയിൽ നിർമാണത്തിലിരിക്കുന്ന വിവോ സൈറ്റിലെ രണ്ട് നിർമാണ ജീവനക്കാർക്കും, ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ വിവോയുടെ ഉൽപാദന മേഖലയെ ഇത് ബാധിച്ചിട്ടില്ല. 3,000 ജീവനക്കാരുമായി ഒപ്പോ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 30 ശതമാനം ജീവനക്കാരുമായി വിവോയും ഉൽപാദനപ്രവർത്തനങ്ങൾ പുനരാരംഭിച്ചു.