പുതുച്ചേരി: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച ആറ് പേര്‍ക്കെതിരെ പുതുച്ചേരിയില്‍ കേസെടുത്തു. പോക്‌സോ നിയമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തത്. പെണ്‍കുട്ടികളെ അച്ഛനമ്മമാര്‍ കഴിഞ്ഞ മാസം ഒരാള്‍ക്ക് വിറ്റിരുന്നു. ഇവരുടെ ഫാമില്‍ തൊഴിലാളികളായിരുന്നു പെണ്‍കുട്ടികള്‍. ഫാമില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതെന്ന് എസ്‌പി പ്രിതിഖ്‌ശ ഗോദാര പറഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി കഴിഞ്ഞ മാസം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിച്ച പെണ്‍കുട്ടികളെ പിന്നീട് വൈദ്യ പരിശോധനയ്‌ക്കായി രാജീവ്ഗാന്ധി ഗവണ്‍മെന്‍റ് ചൈല്‍ഡ് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുതുച്ചേരിയില്‍ ആറ് പേര്‍ക്കെതിരെ കേസ് - പുതുച്ചേരിയില്‍ ആറ് പേര്‍ക്കെതിരെ കേസ്
പോക്‌സോ നിയമ പ്രകാരം പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്‌തു.
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുതുച്ചേരിയില്‍ ആറ് പേര്‍ക്കെതിരെ കേസ്
ആറ് പേര്‍ പീഡിപ്പിച്ചെന്നും തൊഴിലാളികളായി ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിന് ശേഷം ആറ് പേരെയും പൊലീസ് കൊവിഡ് ടെസ്റ്റിനയച്ചു. കൊവിഡ് നെഗറ്റീവായ ഇതിലൊരാളുടെ കുറ്റസമ്മതമെടുത്തതിന് ശേഷം തിങ്കളാഴ്‌ച പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.