കേരളം

kerala

ETV Bharat / bharat

എന്‍.ആര്‍.സി: കോണ്‍ഗ്രസ് ആറംഗ സമിതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും - NRC

സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എന്‍.ആര്‍.സി

By

Published : Nov 1, 2019, 8:02 AM IST

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ച് എൻ‌.ആർ.‌സി വിഷയത്തിൽ സ്ഥിതിഗതികൾ വിലയിരുത്താന്‍ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആറംഗ സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാരായ മുകുള്‍ വാസ്‌നിക്, ജയറാം രമേശ് തുടങ്ങിയവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം കമ്മിറ്റി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 5,15 തീയതിയിലാണ് സംഘം സംസ്ഥാനങ്ങള്‍ സന്ദർശിക്കുക. എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details