കശ്മീരില്‍ ആറ് ഗ്രാമങ്ങളെ റെഡ്സോണില്‍ ഉള്‍പ്പെടുത്തി - 6 Kashmir villages declared 'red zones' after 6 people test positive for coronavirus
വടക്കൻ കശ്‌മീര്‍ ജില്ലയിലെ കോനൻ, ഗുണ്ട് കെയ്‌സർ, ഗുണ്ട്-ഡച്ചിന, ഹക്ബാര, മദ്വാൻ, പെത്‌കോട്ട് എന്നീ ഗ്രാമങ്ങളെയാണ് റെഡ്‌സോണില്‍ ഉള്‍പ്പെടുത്തിയത്
![കശ്മീരില്‍ ആറ് ഗ്രാമങ്ങളെ റെഡ്സോണില്‍ ഉള്‍പ്പെടുത്തി 6 Kashmir villages declared 'red zones' after 6 people test positive for coronavirus കശ്മീരില്‍ 6 ഗ്രാമങ്ങളെ റെഡ്സോണില്‍ ഉള്‍പ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6677560-403-6677560-1586109915358.jpg)
കശ്മീരില്‍ 6 ഗ്രാമങ്ങളെ റെഡ്സോണില്‍ ഉള്‍പ്പെടുത്തി
ജമ്മു: കശ്‌മീരില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആറ് ഗ്രാമങ്ങളെ റെഡ്സോണില്‍ ഉള്‍പ്പെടുത്തി. കശ്‌മീരില്‍ നിലവില്‍ ആറ് പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വടക്കൻ കശ്‌മീര്‍ ജില്ലയിലെ കോനൻ, ഗുണ്ട് കെയ്‌സർ, ഗുണ്ട്-ഡച്ചിന, ഹക്ബാര, മദ്വാൻ, പെത്‌കോട്ട് എന്നീ ഗ്രാമങ്ങളെയാണ് റെഡ്‌സോണില്‍ ഉള്‍പ്പെടുത്തിയത്. പോസിറ്റീവ് കേസുകള്‍ കണക്കിലെടുത്ത് 144 പ്രഖ്യാപിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് ബന്ദിപോര ജില്ലാ മജിസ്‌ട്രേറ്റ് ഷഹബാസ് അഹ്മദ് മിർസ പറഞ്ഞു.