ന്യൂഡൽഹി: സുഡാനിലെ ഖാര്‍ത്തൂമില്‍ ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. എട്ട് ഇന്ത്യക്കാര്‍ ചികിത്സയിലാണെന്നും 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത് . സ്‌ഫോടനത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 135 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്.
സുഡാനില്‍ ഫാക്‌ടറിയില്‍ സ്ഫോടനം; കൊല്ലപ്പെട്ട ആറ് പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം
എട്ട് ഇന്ത്യക്കാര്‍ ചികിത്സയിലാണെന്നും 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിലെ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനം; കൊല്ലപ്പെട്ട ആറ് പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം
സുഡാന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമിലുള്ള സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് ചൊവ്വാഴ്ച വൈകീട്ട് സ്‌ഫോടനമുണ്ടായത്. ഗ്യാസ് ടാങ്കര്‍ പൊട്ടത്തെറിച്ചാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും ചിതറിത്തെറിച്ചു. ഇതോടെ ഫാക്ടറിയ്ക്കുള്ളിലേക്ക് തീ പടരുകയായിരുന്നു.
Last Updated : Dec 7, 2019, 12:04 AM IST