മുംബൈയിൽ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ അടിച്ചുകൊന്നു - മുംബൈയിലെ കൊലപാതക വാർത്തകൾ
മുംബൈയിലെ സാന്റാക്രൂസ് പ്രദേശത്തായിരുന്നു സംഭവം. ഷെഹ്‌സാദ് ഖാൻ എന്നയാളാണ് മരിച്ചത്
മുംബൈ: മുംബൈയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് 30 കാരനെ അടിച്ചുകൊന്നു. സംഭവത്തിൽ പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തു. മുംബൈയിലെ സാന്റാക്രൂസ് പ്രദേശത്തായിരുന്നു സംഭവം. ഷെഹ്‌സാദ് ഖാൻ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൊബൈൽ ഫോൺ മോഴ്ടിക്കുന്നതിനിടെ ഷെഹ്‌സാദ് ഖാനെ അക്രമി സംഘം പിടികൂടിയത്. തുടർന്ന് മർദ്ദനത്തിന് ഇരയായ ഷെഹ്‌സാദ് ഖാൻ വീട്ടിൽ എത്തുന്നതിടയിൽ വഴിയിൽ വീണു മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.