കേരളം

kerala

ETV Bharat / bharat

ഡൽഹി വിമാനത്താവളത്തിൽ 1.79 കോടിയുടെ സ്വർണം പിടികൂടി - ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളം

സ്വർണം കടത്താൻ ശ്രമിച്ച ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.

Gold smuggling cases in Delhi  Customs recovered gold  Customs officials arrested six people  Gold in cigarettes  ഡൽഹി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി  ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു  1.79 കോടി വിലമതിക്കുന്ന സ്വർണം പിടികൂടി  ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളം  സിഗരറ്റിൽ സ്വർണം കടത്താൻ ശ്രമിച്ചു
ഡൽഹി വിമാനത്താവളത്തിൽ നിന്ന് 1.79 കോടി വിലമതിക്കുന്ന സ്വർണം പിടികൂടി

By

Published : Dec 6, 2020, 12:32 PM IST

ന്യൂഡൽഹി: ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ആറ് പേരെ കസ്റ്റംസ് പിടികൂടി. ശരീരത്തിലും സിഗരറ്റിലുമായി ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുകയും തുടർന്ന് ബാഗിലെ വിദേശ സിഗരറ്റുകളിൽ നിന്ന് 1.15 കോടി രൂപയുടെ സ്വർണം കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 64 ലക്ഷം വിലമതിക്കുന്ന സ്വർണവും കസ്റ്റംസ് കണ്ടെടുത്തു.

1962ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സ്വർണം പിടിച്ചെടുത്തത്. ആകെ 1.79 കോടി വിലമതിക്കുന്ന സ്വർണം കണ്ടെത്തിയെന്നും മുമ്പും ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായും കസ്റ്റംസ് പ്രസ്‌താവനയിൽ പറഞ്ഞു. 2.41 കോടി വിലമതിക്കുന്ന സ്വർണമാണ് ഇവർ മുമ്പ് കടത്തിയത്.

ABOUT THE AUTHOR

...view details