അരുണാചൽപ്രദേശിലെ കൊവിഡ് രോഗികൾ 341 ആയി - arunachal pradesh
നിലവിൽ 214 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും 125 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.
അരുണാചൽ പ്രദേശിലെ കൊവിഡ് രോഗികൾ 341 ആയി
ഇറ്റാനഗർ: സംസ്ഥാനത്ത് പുതുതായി ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 341 ആയി. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലാണ് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് കാമെങ് ജില്ലയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ 214 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 125 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു. പുതിയ രോഗികൾ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇവരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.