ഷില്ലോങ്: മേഘാലയയില്‍ ആറ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ രോഗവിമുക്തി നേടി.സംസ്ഥാനത്ത് 433 പേരാണ് ചികില്‍സയില്‍ തുടരുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്‌ടര്‍ ഡോ അമന്‍ വാര്‍ വ്യക്തമാക്കി. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ നിന്ന് 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിഎസ്എഫില്‍ നിന്ന് 6 പേരും, എയര്‍ഫോഴ്‌സില്‍ നിന്ന് രണ്ട് പേരും, സാധാരണക്കാരായ 10 പേര്‍ക്കുമാണ് ജില്ലയില്‍ നിന്നും രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ്, ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലകളിൽ നിന്നും യഥാക്രമം നാലും രണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മേഘാലയയില്‍ ആറ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കൊവിഡ് - 6 BSF staffers among 24 new COVID-19 cases in Meghalaya
ഏഴ് പേര്‍ രോഗവിമുക്തി നേടി. സംസ്ഥാനത്ത് 433 പേരാണ് ചികില്‍സയില്‍ തുടരുന്നത്.
![മേഘാലയയില്‍ ആറ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കൊവിഡ് മേഘാലയയില്‍ 24 പേര്‍ക്ക് കൊവിഡ് മേഘാലയ കൊവിഡ് 19 COVID-19 cases in Meghalaya 6 BSF staffers among 24 new COVID-19 cases in Meghalaya COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8129325-593-8129325-1595421047082.jpg)
മേഘാലയയില്‍ ആറ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കൊവിഡ്
ഇന്ന് രോഗവിമുക്തി നേടിയ ഏഴ് പേരില്‍ നാല് ബിഎസ്എഫ് ഉദ്യോഗസ്ഥരും, രണ്ട് എയര്‍ഫോഴ്‌സ് അംഗങ്ങളും ഒരു സാധാരണക്കാരനും ഉള്‍പ്പെടുന്നു. 77 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ നിലവില്‍ 366 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. റിബോയില്‍ നിന്നും 42 പേര്‍ക്കും, വെസ്റ്റ് ഖാരോയില്‍ നിന്നും 12 പേര്‍ക്കും, വെസ്റ്റ് ജയന്തിയ ജില്ലയില്‍ നിന്നും 5 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളില്‍ നിന്നായി എട്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.