അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി - അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി
വഴിയിൽ വെച്ച് പരിചയപ്പെട്ട ആളിനൊപ്പം കുട്ടിയെ ഏൽപ്പിച്ച് അമ്മ കടയിൽ പോകുമ്പോഴാണ് സംഭവം

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി
ഹൈദരാബാദ്: ഹൈദരാബാദിലെ നല്ലഗുട്ടയിൽ നിന്ന് അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ചയാണ് സംഭവം. അമ്മയ്ക്കൊപ്പം ആശുപത്രിയിലേക്ക് പോയ കുട്ടിയെയാണ് അജ്ഞാതൻ തട്ടിക്കൊണ്ട് പോയത്. വഴിയിൽ വെച്ച് പരിചയപ്പെട്ട ആളിനൊപ്പം കുട്ടിയെ ഏൽപ്പിച്ച് അമ്മ കടയിൽ പോകുമ്പോഴാണ് സംഭവം. ഉടൻ തന്നെ ഗോപാലപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു