കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 595 കൊവിഡ് രോഗ ബാധിതര്‍ കൂടി; എട്ട് മരണം - 595 fresh COVID-19 cases in Rajasthan

രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരണത്തിന് കീഴടങ്ങി. സംസ്ഥാനത്തെ മരണസംഖ്യ 1025 ആയി. 595 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധ 77,965 ആയി ഉയര്‍ന്നു

Jaipur  Rajasthan  coronavirus  COVID-19  595 fresh COVID-19 cases in Rajasthan  8 more die
രാജസ്ഥാനിൽ കൊവിഡ് ബാധ കൂടുന്നു; 595 പുതിയ രോഗ ബാധിതര്‍, 8 മരണം

By

Published : Aug 29, 2020, 3:33 PM IST

ജയ്പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 1025 ആയി. 595 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധ 77,965 ആയി ഉയര്‍ന്നു.നിലവില്‍ 14,697 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 61,555 പേര്‍ ഇതുവരെ കൊവിഡ് മുക്തരായതായും അധികൃതര്‍ അറിയിച്ചു. ജയ്പൂരിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 271 ഉം ജോധ്പൂരിൽ 95 ഉം ആണ്. ബിക്കാനീറിൽ 72, കോട്ടയിൽ 69, ഭരത്പൂരിലും അജ്മീറിലും 68 വീതം, പാലിയിൽ 43, നാഗൗറിൽ 42, ഉദയ്പൂരിൽ 26, അൽവാറിൽ 24 ഉം ധോൽപൂരിൽ 20 ഉം പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയ കേസുകളിൽ 110 എണ്ണം ജയ്പൂരിലാണ്.

For All Latest Updates

ABOUT THE AUTHOR

...view details