തമിഴ്‌നാട്ടിൽ 5,871 പുതിയ കൊവിഡ് കേസുകൾ - തമിഴ്നാട് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,14,520. രോഗമുക്തി നേടിയവർ 2,56,313.
![തമിഴ്‌നാട്ടിൽ 5,871 പുതിയ കൊവിഡ് കേസുകൾ 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:32:14:1597248134-8107296-covid-19-1-1208newsroom-1597247170-852.jpg)
1
ചെന്നൈ:തമിഴ്‌നാട്ടിൽ 5,871 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,14,520 ആയി ഉയർന്നു. 119 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,278 ആയി. 52,810 പേർ ചികിത്സയിൽ തുടരുമ്പോൾ 2,56,313 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കായി 61 സർക്കാർ ലാബുകളും 72 സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ കേസുകളിൽ 27 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 5,633 പേർ പുതിയതായി രോഗമുക്തി നേടി.