കേരളം

kerala

ETV Bharat / bharat

ആന്ധ്രയിൽ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 583 ആയി ഉയർന്നു

അജ്ഞാതരോഗം ബാധിച്ച് 93 പേർ ചികിത്സയിൽ തുടരുകയാണ്

By

Published : Dec 9, 2020, 2:09 PM IST

mystery disease in andhra  eluru disease  ആന്ധ്രയിൽ അജ്ഞാത രോഗം  ലോകാരോഗ്യ സംഘടന  who  എലൂരു
ആന്ധ്രയിൽ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 583 ആയി ഉയർന്നു

അമരാവതി: ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം ബാധിച്ചവരുടെ എണ്ണം 583 ആയി ഉയർന്നു. 470 പേർ രോഗമുക്തി നേടിയപ്പോൾ 93 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ലോകാരോഗ്യ സംഘടന, എൻ‌സി‌ഡി‌സി ഉദ്യോഗസ്ഥർ എലൂരു സർക്കാർ ആശുപത്രി സൂപ്രണ്ട് മോഹനനുമായി കൂടിക്കാഴ്‌ച നടത്തി.

ഉദ്യോഗസ്ഥർ രോഗികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദമായി അന്വേഷിച്ചു. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഡോക്‌ടർമാരുമായും ഉദ്യോഗസ്ഥരുമായും ആശുപത്രിയിലെ സ്ഥിതി അവലോകനം ചെയ്യും. ഡിസംബർ ആറ് മുതൽ അജ്ഞാത രോഗം ബാധിച്ച് നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗബാധിതർക്ക് നൽകുന്ന ചികിത്സ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആശുപത്രി സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

...view details