ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 58 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. ഈ മാസം 30 വരെയാണ് സർവീസ് നടത്തുക. ഇതോടെ വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തിൽ ഗൾഫിൽ നിന്നും സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 107 ൽ നിന്ന് 165 ആയി ഉയർത്തിയതായി ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
ഗൾഫിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 58 വിമാനങ്ങൾ കൂടി സർവീസ് നടത്തും
വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തിൽ ഗൾഫിൽ നിന്നും സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 107 ൽ നിന്ന് 165 ആയി ഉയർത്തിയെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു
ഗൾഫിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 58 വിമാനങ്ങൾ കൂടി സർവീസ് നടത്തും
വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി 70,000 ത്തോളം പേരെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ചു കഴിഞ്ഞു. മൂന്നാംഘട്ടം ഈ മാസം 11 മുതൽ 30 വരെയാണ്.