മുംബൈയിൽ പൊലീസ് കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചു - മുംബൈ
96 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മഹാരാഷ്‌ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്
മുംബൈയിൽ പൊലീസ് കോൺസ്റ്റബിൾ കൊവിഡ് മൂലം മരിച്ചു
മുംബൈ: കൊവിഡ് ബാധിതനായ പൊലീസ് കോൺസ്റ്റബിൾ മുംബൈയിൽ മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. കൊവിഡ് മൂലം പൊലീസ് കോൺസ്റ്റബിൾ മരിക്കുന്ന മഹാരാഷ്‌ട്രയിലെ ആദ്യത്തെ കേസാണ് ഇത്. തെക്കൻ മുംബൈയിലെ വോർലി നാക പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. 57 വയസ്സായിരുന്നു. 96 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മഹാരാഷ്‌ട്രയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.