ലഖ്‌നൗ:കാൻപൂരിൽസർക്കാർ നടത്തുന്ന ഷെൽട്ടർ ഹോമിലെ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച 57 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേർ ഗർഭിണികളാണ്. വിവിധ പോക്സോ കേസുകളിൽ ഷെൽട്ടൽ ഹോമിലെത്തിയവർക്കാണ് രോഗം കണ്ടെത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബി ആർ തിവാരി പറഞ്ഞു. ഷെൽട്ടർ ഹോമിലെ ജീവനക്കാരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു.
കാൻപൂരിലെ ഷെൽട്ടർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഷെൽട്ടർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ച 57 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേർ ഗർഭിണികളാണ്.
![കാൻപൂരിലെ ഷെൽട്ടർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു 57 girls at govt-run shelter home found COVID-19 positive in UP's Kanpur OVID-19 positive in UP's Kanpur കാൻപൂരിലെ ഷെൽട്ടർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ് ഷെൽട്ടർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ് കാൻപൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7716021-447-7716021-1592772929826.jpg)
കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 596 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 6,186 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 10,995 രോഗികളെ ഡിസ്ചാർജ് ചെയ്തതായി പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.