ജയ്‌പൂർ: സംസ്ഥാനത്ത് പുതുതായി 557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികൾ 34,735 ആയി. ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 608 ആയി. അജ്‌മീറിൽ മൂന്ന് മരണവും കോട്ടയിൽ മൂന്ന് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. അൽവാറിൽ മാത്രമായി 313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ 557 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അജ്‌മീർ
അൽവാറിൽ മാത്രമായി 313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ 557 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയിൽ 80 പേർക്കും ജയ്‌പൂരിൽ 58 പേർക്കും അജ്‌മീറിൽ 41 പേർക്കും ബാർമറിൽ 20 പേർക്കും ഉദയ്‌പൂരിൽ 10 പേർക്കും ബുന്ദിയിൽ ഒമ്പത് പേർക്കും ഭിൽവാരയിൽ ഏഴ് പേർക്കും ഭൻസ്വരയിൽ അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 9,470 സജീവ കേസുകളാണ് ഉള്ളത്. 24,657 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും അധികൃതർ അറിയിച്ചു.