തമിഴ്‌നാട്ടില്‍ 5,560 പേര്‍ക്ക് കൂടി കൊവിഡ്; 59 മരണം - covid update
സംസ്ഥാനത്തെ 174 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ 66 എണ്ണം മാത്രമാണ് സര്‍ക്കാര്‍ അധീനതയിലുള്ളത്

കൊവിഡ്
ചെന്നൈ:തമിഴ്‌നാട്ടില്‍ 5,560 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 59 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,25,420 ആയി. 4,70,192 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. ഇതേവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 8,618 ആയി. സംസ്ഥാനത്ത് 174 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 66 കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്‍റെ അധീനതയിലുള്ളത്.