കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - jammu kashmir

ജമ്മു കശ്‌മീരിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 25 ആയി

ജമ്മു കശ്‌മീർ  കൊവിഡ് ബാധിതൻ  ശ്രീനഗർ  ഫത്തേ കടൽ നിവാസി  covid 19 death  srinagar corona virus  jammu kashmir  fateh kadal
ജമ്മു കശ്‌മീരിൽ കൊവിഡ് ബാധിതൻ മരിച്ചു

By

Published : May 27, 2020, 9:41 PM IST

ശ്രീനഗർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ജമ്മു കശ്‌മീരിലെ ആകെ മരണസംഖ്യ 25 ആയി വർധിച്ചു. ശ്രീന​ഗറിലെ ഫത്തേ കടൽ നിവാസി (55)യാണ് ഇന്ന് മരിച്ചത്. കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷം ഇയാളെ ഈ മാസം 18ന് എസ്‌ഐസിയു എസ്എംഎച്ച്എസ് ആശുപത്രിയിൽ നിന്നും ശ്രീനഗറിലെ ചെസ്റ്റ് ഡിസീസസ് (സിഡി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപ്പെൻഡിക്‌സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ അപ്പെൻഡിസെക്ടമിക്ക് വേണ്ടിയാണ് രോഗിയെ സിഡി ആശുപത്രിയിൽ എത്തിച്ചത്. ശേഷം, രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ഹൃദയാഘാതം ഉണ്ടായതായും തുടർന്ന് രോഗിയെ വെന്‍റിലേറ്ററിൽ‌ പ്രവേശിപ്പിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചത്. തുടർച്ചയായി മറ്റൊരു ഹൃദയസ്തംഭനം കൂടി ഉണ്ടായതോടെയാണ് കൊവിഡ് ബാധിതനായ രോഗി മരിച്ചത്.

ABOUT THE AUTHOR

...view details