കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് 55കാരൻ മരിച്ചു - COVID-19

പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 106 ആയി. ചതാംലി സ്വദേശി തഹസിൽ മോറിന്ദയാണ് മരിച്ചത്.

പഞ്ചാബ് കൊവിഡ് 19 ചതാംലി സ്പെഷ്യൽ ചീഫ് സെക്രട്ടറി ജലന്ധർ ഫരീദ്കോട്ട് മൊഹാലി Punjab COVID-19 patient dies
പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് 55കാരൻ മരിച്ചു

By

Published : Apr 9, 2020, 7:53 AM IST

ചണ്ഡിഗഡ്:പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് 55കാരൻ മരിച്ചു.ചതാംലി സ്വദേശി തഹസിൽ മോറിന്ദയാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി സ്പെഷ്യൽ ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധു പറഞ്ഞു.പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 106 ആയി.

സംസ്ഥാന സർക്കാരിന്‍റെ കണക്ക് പ്രകാരം ബുധനാഴ്ച മൊഹാലിയിൽ നാല് കേസുകളും ജലന്ധറിൽ രണ്ട് കേസുകളും ഫരീദ്കോട്ടിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. ആകെ 8 മരണങ്ങളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ആകെ 5,274 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 4,714 കേസുകൾ നിലവിലുള്ളതും 410 പേർക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details