രാജസ്ഥാനില്‍ 54 പേര്‍ക്ക് കൂടി കൊവിഡ് 19 - 54 more COVID-19 cases in Rajasthan, state tally reaches 6,281
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 6281 ആയി.
ജയ്‌പൂര്‍: രാജസ്ഥാനില്‍ 54 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 6281 ആയി. ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ കോട്ടയില്‍ നിന്നും 17 പേരും ,ദുങ്കര്‍പൂരില്‍ നിന്നും 14പേരും ,ജയ്‌പൂരില്‍ നിന്ന് 13 പേരും ഉള്‍പ്പെടുന്നു. മറ്റ് പ്രദേശങ്ങളായ ജുന്‍ഹ്‌ജുനുവില്‍ നിന്നുള്ള 6 പേര്‍ക്കും,അജ്‌മീരില്‍ നിന്ന് 2 പേര്‍ക്കും ബിക്കാനെര്‍,ദൗസ എന്നിവിടങ്ങളില്‍ നിന്ന് 2 പേര്‍ക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 2587 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. 152 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു.