അഗർത്തല: സംസ്ഥാനത്ത് പുതുതായി 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ത്രിപുരയിലെ കൊവിഡ് രോഗികളുടെ എണ്ണം 803 ആയി. ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തിരികെയെത്തിയ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ട്വിറ്ററിൽ പറഞ്ഞു.
ത്രിപുരയിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മുഖ്യമന്ത്രി
ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തിരികെയെത്തിയ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ട്വിറ്ററിൽ പറഞ്ഞു.
ത്രിപുരയിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
1,153 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിലാണ് 53 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും 607 ആക്‌ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറോളം ബിഎസ്എഫ് ജവാന്മാർക്കും ഡോക്‌ടർ, ഐസിപി ഉദ്യോഗസ്ഥൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഗർത്തല-അഖൗര ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് നാളെ വരെ അടച്ചിട്ടുണ്ട്.