ധാരാവിയിൽ 53 പേർക്ക് കൂടി കൊവിഡ് - ധാരാവിയിൽ 53 പേർക്ക് കൂടി കൊവിഡ്
വെള്ളിയാഴ്ച ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
ധാരാവിയിൽ 53 പേർക്ക് കൂടി കൊവിഡ്
മുംബൈ: ധാരാവിയിൽ വെള്ളിയാഴ്ച 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ രോഗ ബാധിതരുടെ എണ്ണം 1,478 ആയി ഉയർന്നു. വെള്ളിയാഴ്ച ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ മരണ സംഖ്യ 57 ൽ എത്തി. ധാരാവിയിലെ മാതുങ്ക ലേബർ ക്യാമ്പിൽ ഒമ്പത് വയസുകാരിക്കടക്കം 15 പേർക്ക് രോഗ ബാധ കണ്ടെത്തിയതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ അറിയിച്ചു.