കര്‍ണാടകയില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Covid-19
31 പേര്‍ അജ്‌മീറിലും എട്ട് പേര്‍ അഹമ്മദാബാദിലും പോയിവന്നവരാണ്.

കര്‍ണാടകയില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 31 പേര്‍ രാജസ്ഥാനിലെ അജ്‌മീറിലും എട്ട് പേര്‍ ഗുജറാത്തിലെ അഹമ്മദാബാദിലും പോയിവന്നവരാണ്. സംസ്ഥാനത്ത് ആകെ 847 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 405 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 31 പേര്‍ രോഗം ബാധിച്ച് മരിച്ചു.