മുംബൈ: മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൊവിഡ് - മാധ്യമപ്രവർത്തകർക്ക് കൊവിഡ്
രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം മാധ്യമപ്രവർത്തകർക്കും രോഗലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ആശങ്ക ഒഴിയുന്നില്ല; മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൊവിഡ്
ഏപ്രിൽ 16, 17 തിയതികളിൽ ആസാദ് മൈതാനത്ത് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലാണ് 171 മാധ്യമ പ്രവർത്തകരുടെ സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ 53 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. ഞായറാഴ്‌ച വരെ മുംബൈയിൽ 2,724 കൊവിഡ് കേസുകളും, 132 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.