പുതുച്ചേരി: പുതുച്ചേരിയിൽ 520 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 151 ആയി ഉയർന്നു. പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,112 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും 38 നും 84 നും ഇടക്ക് പ്രായമുള്ളവരും മറ്റ് രോഗങ്ങൾ ബാധിച്ചവരും ആയിരുന്നു. 3,654 പേർ ചികിത്സയിൽ തുടരുമ്പോൾ 6,307 പേർ രോഗമുക്തി നേടി. 1,318 സാമ്പിളുകൾ പരിശോധന നടത്തിയപ്പോഴാണ് 520 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
പുതുച്ചേരിയിൽ 520 പേർക്ക് കൂടി കൊവിഡ് - പുതുച്ചേരി കൊവിഡ്
പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,112. എട്ട് പേർ കൂടി മരിച്ചു.
പുതുച്ചേരിയിൽ 520 പേർക്ക് കൂടി കൊവിഡ്
24 മണിക്കൂറിനുള്ളിൽ 373 പേർ രോഗമുക്തി നേടി. പുതുച്ചേരിയിലെ മരണനിരക്ക് 1.49 ശതമാനവും രോഗമുക്തി നിരക്ക് 62.37 ശതമാനവുമാണ്. 62,413 സാമ്പിളുകൾ പരിശോധന നടത്തിയതിൽ 50,769 സാമ്പിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തി. ബാക്കി പരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടില്ല.