ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിൽ അനധികൃതമായി പടക്ക വിറ്റ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മീതാപൂർ സ്വദേശിയായ സന്തോഷ് കെജ്‌രിവാളാണ് പൊലീസ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 16.3 കിലോഗ്രാം പടക്കമാണ് പൊലീസ് പിടിച്ചെടുത്തത്. ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിൽ സർക്കാർ നവംബർ 30 വരെ പടക്ക വ്യാപാരം നിരോധിച്ചിരുന്നു.
കൂടുതൽ വായിക്കാൻ:ഡൽഹിയിൽ പടക്കങ്ങൾ നിരോധിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ