ന്യൂഡൽഹി: രാജ്യത്ത് 39,969 യാത്രക്കാരുമായി 513 ആഭ്യന്തര വിമാനങ്ങൾ അഞ്ചാം ദിവസമായ വെള്ളിയാഴ്‌ച സർവീസ് നടത്തിയതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 നാണ് പുനഃരാരംഭിച്ചത്. വ്യാഴാഴ്‌ച വരെ 1,827 വിമാനങ്ങൾ സർവീസ് നടത്തി. തിങ്കളാഴ്‌ച 428, ചൊവ്വാഴ്‌ച 445, ബുധനാഴ്‌ച 460, വ്യാഴാഴ്‌ച 494 എന്നിങ്ങനെയാണ് സർവീസ് നടത്തിയത്.
അഞ്ചാം ദിനം 513 ആഭ്യന്തര വിമാനങ്ങൾ സർവീസ് നടത്തിയതായി വ്യോമയാന മന്ത്രി
മെയ് 25 നാണ് ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചത്. 39,969 യാത്രക്കാരുമായി 513 വിമാനങ്ങൾ അഞ്ചാം ദിവസമായ വെള്ളിയാഴ്‌ച സർവീസ് നടത്തി.
അഞ്ചാം ദിവസമായ മെയ് 29 ന് 39,969 യാത്രക്കാരുമായി 513 വിമാനങ്ങൾ സർവീസ് നടത്തിയതായി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക് ഡൗണിന് മുമ്പ് വരെ പ്രതിദിനം 3,000 ത്തോളം വിമാന സർവീസുകൾ നടത്തിയിരുന്നു. ഫെബ്രുവരിയിൽ പ്രതിദിനം 4.12 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് ദിവസേനയുള്ള വിമാന സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ഈ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിമാനവിമാന സർവീസുകൾ അധികമായി ആവശ്യമില്ല.
ആന്ധ്രാപ്രദേശിൽ ചൊവ്വാഴ്‌ചയും, പശ്ചിമ ബംഗാളിൽ വ്യാഴാഴ്‌ചയും ആഭ്യന്തര സർവീസുകൾ ആരംഭിച്ചു. ഉംപുൻ ചുഴലിക്കാറ്റിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊൽക്കത്തയിലും ബാഗ്ഡോഗ്രയിലും സർവീസ് പുനഃരാരംഭിക്കാൻ സാധിച്ചില്ല. ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചതിനുശേഷം ഇൻഡിഗോ ഉൾപ്പെടെ ഏഴ് വിവിധ വിമാനങ്ങളിൽ യാത്ര ചെയ്‌ത രോഗലക്ഷണങ്ങളില്ലാത്ത 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.