ഔറംഗബാദിലെ കൊവിഡ് രോഗികൾ 10,854 ആയി - കൊവിഡ് കേസുകൾ
ഔറംഗബാദിൽ ഇതുവരെ 399 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
മുംബൈ: ഔറംഗബാദിൽ പുതുതായി 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔറംഗബാദിലെ കൊവിഡ് രോഗികൾ 10,854 ആയി. ജില്ലയിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 399 ആയി. ഔറംഗബാദ് നഗരത്തിൽ 17 പേർക്കും മറ്റ് പ്രദേശങ്ങളിൽ 23 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെക്ക് പോസ്റ്റിൽ മുനിസിപ്പൽ കോർപറേഷൻ നടത്തിയ റാപ്പിഡ് ആന്‍റിജൻ പരിശോധനയിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ 4,314 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. ജില്ലയിൽ 6,141 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.