വാരാണസി: പൗരത്വഭേദഗതി നിയമത്തെ അപലപിച്ച് ബനാറസ് ഹിന്ദുസര്‍വകലാശാലയിലെയും സര്‍വകലാശാലയിലെ കോളജുകളിലെ ഉദ്യോഗസ്ഥരും അപലപിച്ചു. 51പേരാണ് പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അധ്യാപകരും അനധ്യാപകരും അടങ്ങുന്നതാണ് സംഘം ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി. പൗരത്വനിയമം രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു. നിയമം സമൂഹത്തിലെ ജനങ്ങളെ വേര്‍തിരിക്കുന്നതാണ്
പൗരത്വ നിയമത്തെ എതിര്‍ത്ത് ബനാറസ് ഹിന്ദു സർവകലാശാലയിലെ ജീവനക്കാര്‍ - എൻആർസി
അധ്യാപകരും അനധ്യാപകരും അടങ്ങുന്ന 51 പേരുടെ സംഘത്തെ പൗരത്വ നിയമത്തെ അപലപിച്ച് പ്രസ്താവനയുമായി രംഗത്ത്

പൗരത്വ നിയമം; എതിര്‍പ്പുമായി ബനാറസ് ഹിന്ദു സർവകലാശാലയിലെ 50-ഓളം ഉദ്യോസ്ഥര്‍
കേന്ദ്രസര്‍ക്കാറിനോട് നിയമം പാലിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. എന്നാല്‍ അക്രമമാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകളിലെ ജനങ്ങളോട് പൊലീസ് കാണിക്കുന്ന അതിക്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.