കേരളം

kerala

ETV Bharat / bharat

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക; 51 അധിക സായുധ സേനാ യൂണിറ്റുകളെ നിയോഗിച്ച് കേന്ദ്രം - Assam NRC

ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ സുരക്ഷാ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അസം ഡയറക്‌ടര്‍ ജനറല്‍ കുലാധര്‍ സൈകിയ

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക; അസമില്‍ 51 അധിക സായുധ സേനാ യൂണിറ്റുകളെ നിയോഗിച്ച് കേന്ദ്രം

By

Published : Aug 30, 2019, 11:08 PM IST

അസം: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകൾ ശേഷിക്കെ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനായി സായുധ സേനയുടെ 51 അധിക യൂണിറ്റുകളെ നിയോഗിച്ച് കേന്ദ്രം. 167 യൂണിറ്റുകളെ കേന്ദ്രം നേരത്തെ നിയോഗിച്ചിരുന്നുവെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ സുരക്ഷാ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അസം ഡയറക്‌ടര്‍ ജനറല്‍ കുലാധര്‍ സൈകിയ ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക നാളെ; അസമില്‍ 51 അധിക സായുധ സേനാ യൂണിറ്റുകളെ നിയോഗിച്ച് കേന്ദ്രം

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണ്. മുഴുവന്‍ ജില്ലകളിലെയും പൊലീസ് മേധാവികൾ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങൾ നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മുഴുവന്‍ നിരവധി ബോധവൽക്കരണ യോഗങ്ങളും അസം പൊലീസ് നടത്തിയിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details