ക്ഷേത്രത്തിൽ നിന്ന് 505 സ്വർണനാണയങ്ങൾ കണ്ടെത്തി - Thiruvanaikaval
നാണയങ്ങളിൽ അറബി ലിപിയിൽ അക്ഷരങ്ങൾ പതിച്ചിട്ടുണ്ടെന്നും അവ 1000-1200 സി ഇ കാലഘട്ടത്തിലേതാണെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.
തമിഴ്‌നാട് ക്ഷേത്രത്തിൽ നിന്ന് 505 സ്വർണനാണയങ്ങൾ കണ്ടെത്തി
ചെന്നൈ: തിരുവനായിക്കാവലിലെ ജംബുകേശ്വര ക്ഷേത്രത്തിന് സമീപം 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വർണനാണയങ്ങൾ കണ്ടെത്തി. കണ്ടെത്തിയ നാണയങ്ങളിൽ അറബി ലിപിയിൽ അക്ഷരങ്ങൾ പതിച്ചിട്ടുണ്ടെന്നും അവ 1000-1200 സി ഇ കാലഘട്ടത്തിലേതാണെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു. ഏഴടി താഴ്‌ചയില്‍ പാത്രത്തിനുള്ളില്‍ നിന്നാണ് നാണയങ്ങള്‍ കണ്ടെത്തിയത്. സ്വർണ്ണനാണയങ്ങള്‍ ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പ് പൊലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.