ന്യൂഡൽഹി: രാജ്യത്ത് 44,593 യാത്രക്കാരുമായി 501 ആഭ്യന്തര വിമാനങ്ങൾ ഞായറാഴ്‌ച സർവീസ് നടത്തിയതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. മെയ് 25നാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. 3,370 വിമാനങ്ങൾ ഞായറാഴ്‌ച വരെ സർവീസ് നടത്തി. മെയ് 25 ന് 428, 26ന് 445, 27ന് 460, 28ന് 494, 29ന് 513 വിമാനങ്ങൾ എന്നിങ്ങനെയാണ് സർവീസ് നടത്തിയത്.
501 ആഭ്യന്തര വിമാനങ്ങൾ ഞായറാഴ്‌ച സർവീസ് നടത്തിയതായി വ്യോമയാന മന്ത്രി - ഹർദീപ് സിംഗ് പുരി
മെയ് 25നാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. 3,370 വിമാനങ്ങളാണ് ഞായറാഴ്‌ച വരെ സർവീസ് നടത്തിയത്
501 ആഭ്യന്തര വിമാനങ്ങൾ ഞായറാഴ്‌ച സർവീസ് നടത്തിയതായി വ്യോമയാന മന്ത്രി
ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം 3,000 ത്തോളം വിമാനങ്ങളും, ഫെബ്രുവരിയിൽ ദിവസവും 4.12 ലക്ഷം പേർ ആഭ്യന്തര വിമാന യാത്രകൾ നടത്തിയിരുന്നതായും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് ദിവസേനയുള്ള വിമാന സർവീസുകൾ നിയന്ത്രിക്കാൻ അനുമതിയുണ്ട്. ആന്ധ്രയിൽ ചൊവ്വാഴ്‌ചയും പശ്ചിമ ബംഗാളിൽ വ്യാഴാഴ്‌ചയും സർവീസുകൾ പുനരാരംഭിച്ചു.